തലയോലപ്പറമ്പ് സ്വദേശി കുന്നിൽ വിശ്രുതന്റെ ഭാര്യ ബിന്ദു ഡി.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്.
ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ......
കോട്ടയം കുമാരനല്ലൂരിൽ മിനച്ചിലാറിൻ്റെ കൈ വഴിയിലൂടെ ഒഴുകിയെത്തിയത് രണ്ടു ദിവസം മുൻപ് കാണാതായ കുമാരനല്ലൂർ സ്വദേശിയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞു.
കുമാരനല്ലൂർ മംഗലശ്ശേരി ജ്യോതി രാജി (59) ൻ്റെ മൃതദേഹമാണ് ആറ്റിലൂടെ ഒഴുകിയെത്തിത്.
ഇന്ന് രാവിലെ നാട്ടുകാരാണ് ആറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനാ സംഘത്തിലും അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ......
സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം.
നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. ......
കോട്ടയത്ത് സൗത്ത് പാമ്പാടിയിൽ തെരുവു നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽമൂന്നുപേർക്ക് ഗുരുതമായി പരിക്കേറ്റു.നായക്ക് പേവിഷബാധയെന്ന് സംശയം.മുളയംക്കുന്ന്, കന്നുവെട്ടി, കുറ്റിക്കൽ പ്രദേശങ്ങളിലുള്ളവർക്കാണ് കടിയേറ്റത്.നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിക്കും, 4 മണിക്കും ഇടയിലാണ് സംഭവം.കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് സമീപം ചാത്തൻപുരയിടത്ത് അനീഷ് സി. ......
ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് റിപ്പോർട്ട്. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36), ഭാര്യ രശ്മി സുകുമാരൻ (35) എന്നിവരാണ് വാടക വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ......
കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് ഇന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
യു.ഡി.എഫിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കേരള കോൺഗ്രസ് (എം) ഇന്ന് കോട്ടയത്ത് നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ഔദ്യോഗിക അജണ്ടയെങ്കിലും, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സർക്കാർ വിരുദ്ധ വികാരവും, കർഷകർക്കിടയിലുള്ള അതൃപ്തിയും പാർട്ടിക്കുള്ളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന കെ.സി(എം) നേതാവ് സമ്മതിച്ചു. ......